ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഗാസയിലെ ഹമാസ് നേതാവ് യഹ്യ സിൻവാർ, എന്നിവർക്കെതിരെ യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റ് വാറണ്ട് അഭ്യർത്ഥിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി ചീഫ് പ്രോസിക്യൂട്ടറായ കരിം ഖാൻ കെ സി. ജഡ്ജിമാരുടെ സമിതിയാകും ഇതു സംബന്ധിച്ചുള്ള തീരുമാനമെടുക്കുക. വാറണ്ട് കിട്ടിയാലും അറസ്റ്റ് നടപ്പാക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് അധികാരമില്ല. ഒക്ടോബർ 7 മുതലുണ്ടായ അക്രമങ്ങളുടെ പേരിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കോടതിയിൽ നൽകിയ തെളിവുകളേക്കുറിച്ച് ജഡ്ജുമാർ ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല. അറസ്റ്റ് വാറന്റ് പുറത്തിറക്കാൻ ലഭ്യമാക്കിയിട്ടുള്ള തെളിവുകൾ പര്യാപ്തമാണോയെന്നതിൽ തീരുമാനം ആവാൻ ആഴ്ചകൾ വേണ്ടി വരുമെന്നാണ് സൂചന.
ഇസ്രയേൽ പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും ഹമാസ് നേതാക്കൾക്കുമെതിരെ അറസ്റ്റ് വാറണ്ടിന് അഭ്യർത്ഥന
