കേരളത്തിൽ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട്. അതേസമയം കോട്ടയം അമ്മൻചേരിയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര ഇടിഞ്ഞു വീണു. കാഞ്ഞിരംകാലയിൽ ബിനോയ് മാത്യുവിൻ്റെ വീടാണ് തകർന്നത്. വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ബിനോയുടെ ഭാര്യ ടിനു , മക്കളായ എബിൾ , ബ്രയാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നഗരത്തിൽ രാവിലെ ഉണ്ടായത് കനത്ത കാറ്റ്. പലയിടങ്ങളിലും മരം കടപുഴകി വീണു.
നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്
