സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം പൂർത്തിയായി. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി ചർച്ച ചെയ്ത യോഗം, നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി. കോടതിയിൽ നിന്ന് അനുകൂല വിധി വന്ന സാഹചര്യത്തിൽ തുടർ നടപടികൾ വേഗത്തിലാക്കാൻ ഇഡി ഡയറക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്ത അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതാണ് ഇഡിക്ക് നിർണ്ണായകമായത്.
സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിലെ നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഇഡി ഡയറക്ടർ
