ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ( 2024-25) നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പെട്ടന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 36,014 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. മുന്‍സാമ്പത്തിക വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ദ്ധന. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 12,230 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. 2023-24 ല്‍ 36,060 തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍, 2024-25 ല്‍ ആകെ 23,953 തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ തട്ടിപ്പുകേസുകളുള്ളത് സ്വകാര്യമേഖല ബാങ്കുകളിലാണ് – 14,233 കേസുകള്‍. എന്നാല്‍ മൊത്തം തുകയില്‍ സ്വകാര്യബാങ്കുകളുടെ പങ്ക് 28% മാത്രമാണ്. 6,935 തട്ടിപ്പ് കേസുകളുള്ള പൊതുമേഖലാ ബാങ്കുകളുടെ തുക 71 ശതമാനവും. വിദേശ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പേയ്മെന്റ് ബാങ്കുകള്‍ എന്നിവര്‍ ഇരയായത് തട്ടിപ്പ് തുകയുടെ 1% ത്തില്‍ താഴെയാണ്. വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ് മൊത്തം തട്ടിപ്പ് തുകയുടെ 92 ശതമാനവുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് പറയുന്നു. നേരെമറിച്ച്, ഡിജിറ്റല്‍ പേയ്മെന്റ് തട്ടിപ്പുകള്‍ ആണ് ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്, മൊത്തം കേസുകളില്‍ 56.5% വരും. പക്ഷേ തുകയുടെ കാര്യത്തി.ല്‍ 1.4% മാത്രമാണ്. ഡെപ്പോസിറ്റ്, ഫോറെക്സ്, ഇന്റര്‍-ബ്രാഞ്ച് അക്കൗണ്ട് തട്ടിപ്പുകള്‍ അളവില്‍ താരതമ്യേന ചെറുതാണ്.
ബാങ്ക് തട്ടിപ്പില്‍ മൂന്നിരട്ടി വര്‍ധനയെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്
