ഭാവിയില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് പകരമായി ഒരു സീക്രട്ട് ഡിവൈസിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സി.ഇ.ഒ സാം ആള്ട്ട്മാന്. ഐഫോണിന്റെയും മാക്ബുക്കിന്റെയും ഡിസൈനര്‍ ജോണി ഐവുമായി ചേര്‍ന്നാണ് ആള്ട്ട്മാന് പുതിയ ടെക് വിപ്ലവത്തിന് വഴിയൊരുക്കുന്നത്. ജനറേറ്റീവ് എ.ഐ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് നിര്‍മാണം. ഡിവൈസിനെ ക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമാണ്. അന്താരാഷ്ട്ര ടെക് പോര്‍ട്ടലുകള്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ഭാരം കുറഞ്ഞ പോക്കറ്റ് സൈസുള്ള കൊച്ചു ഡിവൈസാണ് അണിയറയില്‍ ഒരുങ്ങുന്നത്. മൊബൈലും കംമ്പ്യൂട്ടറും പോലെ കാണാന്‍ സ്ക്രീനുണ്ടാകില്ല. ഉപയോക്താക്കളുടെ ചിന്തയും മനസും വായിച്ചെടുക്കാനാകും. ഇതൊക്കെയാണ് പുറത്തുവന്ന സൂചനകള്‍. ഈ ഉപകരണത്തിന്റെ ഒരു പ്രോട്ടോടൈപ്പ് തയ്യാറാകാന്‍ തന്നെ നിരവധി വര്‍ഷങ്ങളെടുത്തേക്കാം എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. പരമ്പരാഗത സ്മാര്‍ട്ട്ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ ഉപയോക്തൃസൗഹൃദമായ രീതിയിലായിരിക്കും ഇതിന്റെ നിര്‍മാണം. അതിനാല്‍ തന്നെ ടൈപ്പിംഗ്, ടച്ച് ഇന്‍പുട്ടുകള്‍ എന്നിവക്ക് പകരം പുതിയ ഉപകരണം വോയ്സ് കമാന്‍ഡുകളിലൂടെയാവും പ്രധാനമായും ഉപയോഗിക്കാനാവുക.
സ്മാര്‍ട്ട്ഫോണുകള്‍ക്ക് പകരമായി ഒരു സീക്രട്ട് ഡിവൈസ്
