നിലമ്പൂരിൽ പിവി അൻവറിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സമാജ് ദൾ സ്ഥാനാർഥി എൻ ജയരാജനും വിശ്വ കർമ്മ ഐക്യ വേദി ചെയർമാൻ കെകെ ചന്ദ്രനും. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജയരാജൻ്റെ ഇപ്പോഴത്തെ പിന്മാറ്റത്തിന് സാധുതയില്ലെങ്കിലും അവസാന നിമിഷം അദ്ദേഹം അൻവറിനൊപ്പം നിലപാടെടുക്കുകയായിരുന്നു. അതിനിടെ വിശ്വ കർമ്മ സഭയല്ല, തങ്ങളാണ് യഥാർത്ഥ വിശ്വ കർമ സമുദായ സംഘടനയെന്ന് വ്യക്തമാക്കിയാണ് വിശ്വ കർമ്മ ഐക്യ വേദി ചെയർമാൻ കെകെ ചന്ദ്രൻ, പിവി അൻവറിന് പിന്തുണ പ്രഖ്യാപിച്ചത്. അതോടൊപ്പം ഉപതെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയുന്ന പിവി അൻവർ, ഷൗക്കത്ത് തോൽക്കുമെന്നും സ്വരാജിന് 35000 വോട്ടേ കിട്ടൂവെന്നും പറഞ്ഞു.
പിവി അൻവറിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സമാജ് ദൾ സ്ഥാനാർഥി എൻ ജയരാജൻ
