ഡോണള്‍ഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്ഗനൈസേഷന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും കടക്കുന്നു. ട്രംപ് മൊബൈല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രാന്‍ഡ് 499 ഡോളര്‍ (ഏകദേശം 43,001 രൂപ) വിലയുള്ള ‘ടി1 ഫോണ്‍’ സ്മാര്‍ട്ട്ഫോണാണ് ആദ്യം പുറത്തിറക്കുന്നത്. സ്വര്‍ണ നിറത്തിലുള്ള ഫോണാണ് ട്രംപ് ഓര്ഗനൈസേഷന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ടി1 ഫോണ്‍. ഈ ഫോണിന് 499 ഡോളറാണ് അമേരിക്കയില്‍ വിലയെങ്കില്‍ മാസം തോറുമുള്ള റീചാര്‍ജിന് 47.45 ഡോളര്‍ (ഏകദേശം 4,000 രൂപ) നല്‍കണം. യുഎസ് ആസ്ഥാനമായി തുടങ്ങിയിരിക്കുന്ന ട്രംപ് മൊബൈല്‍ കമ്പനി നിര്‍മ്മിക്കുന്ന ഫോണുകള്‍ പൂര്‍ണമായും ‘മെയ്ഡ് ഇന്‍ യുഎസ്’ ആയിരിക്കും എന്ന് ഡോണള്‍ഡ് ട്രംപിന്റെ മകന് എറിക് വ്യക്തമാക്കി.
സ്വന്തം പേരില്‍ മൊബൈല്‍ ഫോണ്‍ പ്രഖ്യാപിച്ച് ട്രമ്പിന്റെ കമ്പനി
