ഗാസയിൽ ഭക്ഷണ വിതരണ മേഖലയിലുണ്ടായ വെടിവയ്പിൽ 56 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്നത് കാത്തിരുന്നവരാണ് കൊല്ലപ്പെട്ടവരിൽ 38 പേരെന്നും ഗാസയുടെ തെക്കൻ മേഖലയിലെ റാഫയിലാണ് സംഭവമെന്നും ആരോഗ്യ പ്രവർത്തകരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ളതും ഇസ്രായേൽ സൈന്യത്തിന്റെ കർശന നിയന്ത്രണത്തിലുള്ളതുമായ മേഖലയിലാണ് 56 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടിട്ടുള്ളത്. എന്നാൽ തിങ്കളാഴ്ചയുണ്ടായ വെടിവയ്പിനേക്കുറിച്ച് ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല. പക്ഷെ സൈനിക പോസ്റ്റുകളുടെ പരിസരത്തേക്ക് എത്തിയവർക്ക് മുന്നറിയിപ്പ് നൽകാനായി വെടിയുതിർത്തതായി ഇസ്രയേൽ സൈന്യം നേരത്തെ വിശദമാക്കിയിരുന്നു.
ഗാസയിൽ ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് 56 പേർ കൊല്ലപ്പെട്ടു
