കേരളത്തിൽ മഴക്കെടുതിയിൽ മൂന്ന് മരണം കൂടി. കോഴിക്കോട് അന്നശ്ശേരിയിൽ കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീണ് മൂന്നര വയസുള്ള കുട്ടി മരിച്ചു. അന്നശ്ശേരി കൊളങ്ങരത്ത് താഴം നിഖിലിന്റെ മകൾ നക്ഷത്ര ആണ് മരിച്ചത്. കാസർകോട് തോട്ടിൽ വീണ് വീട്ടമ്മ മരിച്ചു. മധൂർ കേളുഗുഡെയിലെ 63 കാരി ഭവാനിയാണ് മരിച്ചത്. കൊട്ടിയൂർ ബാവലി പുഴയുടെ ഭാഗമായ അണുങ്ങോട് പുഴയിൽ നിന്ന് കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ കൊട്ടിയൂരിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് തീർത്ഥാടകരെ കാണാതായിരുന്നു. അതിൽ ഒരാളായ നിഷാന്തിൻ്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
മഴക്കെടുതിയിൽ മൂന്ന് മരണം
