താൻ വഖഫ് ബോഡ് ചെയർമാൻ ആയ സമയത്താണ് വിഷയങ്ങൾക്ക് ആധാരമായ കാര്യങ്ങളെന്ന പ്രചാരണം മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണെന്ന് വഖഫ് ബോഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. സർക്കാർ നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാനെ വഖഫ് ബോഡിന് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രികയിൽ എഴുതിയ ലേഖനത്തിലാണ് റഷീദലി തങ്ങളുടെ വിശദീകരണം. വഖഫ് ബോഡ് ചെയർമാൻറെ വ്യക്തിപരമായ നിലപാടുകൾക്ക് പ്രസക്തിയില്ലെന്നും നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം സർക്കാർ നിർദേശിച്ച കാര്യങ്ങളാണ് വഖഫ് ബോഡ് അനുവർത്തിച്ചത് വഖഫ് ഭൂമി തിരിച്ചു പിടിക്കുന്നത് വൈകരുതെന്ന് നിർദേശിച്ചത് വിഎസ് സർക്കാരാണെന്നുംറഷീദലി തങ്ങൾ പറഞ്ഞു. നിസാർ കമ്മീഷൻ നിയമനം തന്നെ അന്ന് വിവാദമായിരുന്നുവെന്നും വഖഫ് ഭൂമി ഉപയോഗിക്കുന്നവരുടെ നികുതി സ്വീകരിക്കരുത് എന്ന് ബോഡ് സിഇഒ തഹസീൽദാർക്ക് കത്ത് നൽകിയിരുന്നു എന്നാൽ പിന്നീട് വന്ന ഇടത് സർക്കാർ നിസാർ കമ്മീഷന് വിരുദ്ധമായ നിലപാട് സ്വീകരിച്ചുവെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ
