വയനാട് ഉരുൾപൊട്ടലിനെ തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കാൻ പദ്ധതിയിടുന്ന ടൗൺഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി. 983 കുടുംബങ്ങളാണ് ഇപ്പോൾ വാടക വീടുകളിൽ താമസിക്കുന്നതെന്നാണ് കണക്ക് എന്നാൽ 504 കുടുംബങ്ങളെയാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികയിൽ ചർച്ച നടത്താൻ ദുരന്തബാധിതരുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ചിരിക്കുകയാണ് മേപ്പാടി പഞ്ചായത്ത്. ടൗൺഷിപ്പിനായി തയ്യാറാക്കിയ പ്രാഥമിക പട്ടികയിൽ 520 കുടുംബങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 16 കുടുംബങ്ങളിലെ ആളുകൾ എല്ലാവരും മരിച്ചുപോയവരാണ് അതിനാൽ ആ കുടുംബങ്ങളെ ഒഴിവാക്കിയാണ് 504 പേരുടെ പട്ടിയ തയ്യാറാക്കിയത്. അർഹരായ കുടുംബങ്ങൾ പദ്ധതിയിൽ ഉൾപ്പെടാതെ പോയിട്ടുണ്ടെങ്കിൽ ആക്ഷേപം ഉന്നയിക്കാനും അവസരം നൽകും.
ടൗൺഷിപ്പിനായി പ്രാഥമിക പട്ടിക തയ്യാറാക്കി മേപ്പാടി പഞ്ചായത്ത്
