നവകേരള സദസുമായി ബന്ധപ്പെട്ട് മന്ത്രിമാർ പരാതികൾ വാങ്ങുന്നില്ലെന്നും, ഉദ്യോഗസ്ഥരാണ് പരാതികൾ വാങ്ങുന്നതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്ര പാഴ്വേലയെന്നും രമേശ് ചെന്നിത്തല. യാത്രയിലെ പ്രസംഗം രാഷ്ട്രീയ പ്രസംഗമാണ്. 3000 കിലോമീറ്ററാണ് മന്ത്രിമാർ സഞ്ചരിക്കുന്നത് . ഒരു കോടിയുടെ ബസിന് പിന്നാലെ 40 വണ്ടിയുമുണ്ട്. ഇത് ധൂർത്തല്ലാതെ എന്താണെന്നും അദ്ദേഹം ചോദിച്ചു.
നവകേരള യാത്ര പാഴ്വേലയെന്ന് രമേശ് ചെന്നിത്തല
