കഴിഞ്ഞ ദിവസം സന്നിധാനത്തിന് സമീപം തേങ്ങ ഉടക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഒരു തീർത്ഥാടകൻ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൃദ്രോഹം ഉള്ളവർ കൃത്യമായ പരിശോധനകൾ നടത്തിയ ശേഷം മാത്രമേ ശബരിമല യാത്ര തുടങ്ങാൻ പാടുള്ളൂ എന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്. സന്നിധാനത്തെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
ശബരിമല കയറുന്ന തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
