വിശാഖപട്ടണത്തെ തുറമുഖത്ത് ഇന്നലെ അർദ്ധരാത്രിയോടെയുണ്ടായ തീപിടിത്തത്തിൽ 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകൾ കത്തിച്ചാമ്പലായി. 30 കോടി രൂപയുടെ പ്രാഥമിക നഷ്ടമുണ്ടായതായാണ് സൂചന. തീ പടരുന്നത് കണ്ട് ബോട്ടുകളിൽ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല. മദ്യപസംഘം ബോട്ടിൽ നടത്തിയ പാർട്ടിക്കിടെയാണ് തീ പടർന്നതെന്നാണ് സംശയം.
വിശാഖപട്ടണത്തെ തുറമുഖത്ത് തീപിടിത്തം
