വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഹർഷിന ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് വീണ്ടും സമരം ആരംഭിച്ചത്. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിക്ക് മുന്നിൽ തുടങ്ങിയ സമരത്തിന് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുമുണ്ട്. ഹർഷിനയ്ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ ഉറപ്പ് പാലിക്കണമെന്നും ഹർഷിനയെ സന്ദർശിച്ച ശേഷം ചെന്നിത്തല പറഞ്ഞു.
ഡോക്ടർമാർക്കെന്ന പോലെ രോഗിക്കും സംരക്ഷണം വേണമെന്ന് രമേശ് ചെന്നിത്തല
