രജനികാന്തിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മിക്കുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ധര്‍മന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ദ് ഡെഡ്ലി ഡോക്ടര്‍ എന്നതാണ് സിനിമയുടെ ടാഗ്‌ലൈന്‍. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തില്‍ രജനി എത്തുന്നു. ‘ഡ്രാഗണ്‍’ സിനിമയൊരുക്കിയ അശ്വത്ത് മാരിമുത്തുവാണ് സംവിധാനം. സംഗീതം അനിരുദ്ധ്. സിമ്രാന്‍ ആണ് നായികയായെത്തുന്നത്. അഞ്ച് രൂപ ഡോക്ടറുടെ കഥയല്ല ഇതെന്നും ത്രില്ലര്‍ നിറഞ്ഞ എന്റര്‍ടെയ്‌നറായിരിക്കും ഈ സിനിമയെന്നും സംവിധായകന്‍ അശ്വത് വ്യക്തമാക്കി. ‘പടയപ്പയുടെയും വേട്ടയാട് വിളയാട്’ സിനിമയുടെയും ഒരു കോമ്പിനേഷന്‍ ആകും ‘ധര്‍മന്‍’ എന്നും അശ്വത് പറഞ്ഞു. ‘തലൈവര്‍ 173’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2027 പൊങ്കലിനായിരിക്കും തിയറ്ററുകളിലെത്തുക. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
