അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്ത പാന്‍- ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ പുതിയ ഗാനം വീരനാഗയുടെ പ്രോമോ വീഡിയോ പുറത്ത്. ഗാനത്തിന്റെ പൂര്‍ണ പതിപ്പ് വെള്ളിയാഴ്ച പുറത്തിറങ്ങും. ഭഗവാന്‍ ശിവനെ ആഘോഷിക്കുന്ന നാഗ സാധുക്കളുടെ കഥ പറയുന്ന ഗാനമായാണ് വീര നാഗ ഗാനം ചിട്ടപ്പെടുത്തിയതെന്നും ചിത്രീകരിച്ചിരിക്കുന്നതെന്നും പ്രൊമോ വീഡിയോ കാണിച്ചു തരുന്നു. ജൂലൈ മൂന്നിന് ആഗോള റിലീസായി ചിത്രമെത്തും. നാഗസാധു താണ്ഡവം എന്ന രീതിയിലാണ് വീരനാഗ ഗാനത്തെ വിശേഷിപ്പിക്കുന്നത്. നായകന്‍ വിരാട് കര്‍ണയുടെ ശിവ താണ്ഡവം ആണ് ഗാനത്തിന്റെ ഹൈലൈറ്റ് എന്നാണ് പ്രൊമോ വീഡിയോ നല്‍കുന്ന സൂചന. നഭാ നടേഷ്, ഐശ്വര്യ മേനോന്‍, ദക്ഷ നാഗര്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശര്‍മ, അനസൂയ ഭരദ്വാജ്, ബി.എസ്. അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
‘നാഗബന്ധ’ത്തിലെ പുതിയ ഗാനത്തിന്റെ പ്രോമോ
