പ്രമുഖ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ തങ്ങളുടെ ജനപ്രിയ മോഡലായ എയര്‍ക്രോസിന്റെ എയര്‍ക്രോസ് കംഫര്‍ട്ട് എഡിഷന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കും പ്രായോഗികതയ്ക്കും മുന്‍ഗണന നല്കുന്ന ബ്രാന്‍ഡിന്റെ പാരമ്പര്യം വിളിച്ചോതുന്നതാണ് പുതിയ പതിപ്പ്. കുറഞ്ഞ ചെലവില്‍ പ്രീമിയം യാത്രാസുഖവും അത്യാധുനിക ഫീച്ചറുകളും ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്പര്യം മുന്‍നിര്‍ത്തിയാണ് കംഫര്‍ട്ട് എഡിഷന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ സെഗ്മെന്റില്‍ തന്നെ ആദ്യമായി, കംഫര്‍ട്ട് എഡിഷന്റെ എല്ലാ വേരിയന്റുകളിലും പ്രീമിയം ലെതറെറ്റ് ഇന്റീരിയര്‍ കമ്പനി സ്റ്റാന്‍ഡേര്‍ഡായി നല്കിയിരിക്കുന്നു. മിതമായ നിരക്കില്‍ മികച്ച പ്രകടനവും ഉയര്‍ന്ന മൂല്യവും നല്‍കിക്കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് സിട്രോണ്‍ പുതിയ കംഫര്‍ട്ട് എഡിഷനിലൂടെ ലക്ഷ്യമിടുന്നത്.
