മിത്തുകള്‍കൊണ്ട് സമ്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് ‘കൊരുവാനത്തിലെ പൂതങ്ങള്‍’. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്‍ക്കുന്നു. സചേതന-അചേതന വസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത ചിരിയും ചിന്തയുമെല്ലാം ചേര്‍ന്ന് ഭ്രമാത്മകമായ ഒരന്തരീക്ഷം. മാസ്മരികമായ ആവിഷ്‌ക്കാര തലങ്ങളിലൂടെ ഇതിലെ അധ്യായങ്ങള്‍ കടന്നു പോകുന്നു. കറുത്ത ചിരിയുമായ് മലയാളത്തിലെ നോവല്‍ സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒരു രചന. മണ്ണിന്റെ വീര്യമാര്‍ന്ന ഈ കൃതിക്ക് ഗ്രീന്‍ ബുക്സ് നോവല്‍ അവാര്‍ഡ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, എന്‍.എന്‍. പിള്ള സ്മാരക നോവല്‍ അവാര്‍ഡ്, ഷെറിന്‍-ജീവരാഗം നോവല്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. ‘കൊരുവാനത്തിലെ പൂതങ്ങള്‍’. പ്രകാശന്‍ മടിക്കൈ. മൂന്നാം പതിപ്പ്. ഗ്രീന്‍ ബുക്‌സ്. വില 135 രൂപ.
