ലോക്സഭാ തിരഞ്ഞെടുപ്പിൽ സർക്കാർ മാറിയാൽ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് രാഹുൽ ഗാന്ധി. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരം പ്രവര്‍ത്തികൾ ചെയ്യാൻ ഇനി ആരും ധൈര്യപ്പെടരുത് . ഇത് തന്റെ ഗ്യാരണ്ടിയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അരവിന്ദ് കെജ്രിവാളിന്റെ ഇഡി അറസ്റ്റിന് പിന്നാലെയാണ് ആദായ നികുതി വകുപ്പും നടപടിയുമായി മുന്നോട്ട് പോകുന്നത്.
ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് രാഹുൽ ഗാന്ധി
