ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി നല്കി ഡല്‍ഹി പൊലീസ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യാസഖ്യം സംഘടിപ്പിക്കുന്ന റാലി മറ്റന്നാള്‍ രാംലീല മൈതാനിയില്‍ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും പൊലീസില്‍ നിന്നും റാലിക്ക് അനുമതി കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കല്‍പ്പന സോറന്, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും.
ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി നല്കി ഡല്‍ഹി പൊലീസ്
