ദുരിതം അനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭിക്കണമെന്നും, മോദി ഒരു തവണ പോലും മണിപ്പൂർ സന്ദർശിച്ചില്ല എന്നത് അപമാനകരമാണെന്നും, നാഗലാൻറിലെ ജനങ്ങളുമായി സർക്കാർ ഒപ്പിട്ട കരാറും പാലിക്കപ്പെട്ടില്ലെന്നും രാഹുൽ ഗാന്ധി. അതോടൊപ്പം തെരഞ്ഞെടുപ്പിനായി ഇന്ത്യ സഖ്യം സജ്ജമാണെന്നുഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിൽ വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മോദിയും ആര്‍എസ്എസും രാഷ്ട്രീയ ചടങ്ങാക്കി മാറ്റി. അതിനാലാണ് കോണ്‍ഗ്രസ് ജനുവരി 22ലെ ചടങ്ങില്‍നിന്നും വിട്ടുനില്‍ക്കുന്നത്. 22ന് അസമില്‍ ജോഡോ ന്യായ് യാത്രയിലായിരിക്കും താനെന്നും രാഹുല്‍ പറഞ്ഞു. എല്ലാ വിശ്വാസത്തെയും കോണ്‍ഗ്രസ് പാര്‍ട്ടി ബഹുമാനിക്കുന്നു. ആര്‍ക്കും ക്ഷേത്രത്തില്‍ പോകുന്നതിന് തടസ്സമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഭാരത് ജോഡോ ന്യായ് യാത്രയെന്ന് രാഹുല്‍ ഗാന്ധി
