രണ്ടാഴ്ച മുൻപാണ് വൈഎസ് രാജശേഖരൻ റെഡ്ഡിയുടെ മകളും, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിള സ്വന്തം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചത്. ഇതേ തുടർന്ന് വൈ എസ് ശർമിളയെ ആന്ധ്രാ പ്രദേശ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താക്കുറിപ്പിറക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഹോദരൻ ജഗൻമോഹൻ റെഡ്ഡിക്കെതിരെ കോൺഗ്രസിനെ നയിക്കുന്നത് ഇതോടെ വൈഎസ് ശർമിളയായിരിക്കും. അതേസമയം ശർവിള തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.
വൈ എസ് ശർമിളയെ ആന്ധ്രാ പ്രദേശ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു
