രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’ന്റെ ആദ്യ ഗാനത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. അല ബൊലേലോ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും അനിരുദ്ധ് രവിചന്ദര്‍ ആണ്. ഓഗസ്റ്റ് 21ന് ആകും ഗാനത്തിന്റെ ഫുള്‍ വെര്‍ഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിജയ് സേതുപതി, ഹൃതിക് റോഷന്‍, വിനായകന്‍ തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വമ്പന്‍ തുകയ്ക്ക് ആമസോണ്‍ പ്രൈം ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ജയിലര്‍ 2’ന്റെ ആദ്യ ഗാനത്തിന്റെ പ്രൊമോ വീഡിയോ
