ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂരില്‍ നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചു. കോയമ്പത്തൂര്‍ ടൗണില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരത്തിലായി റോഡ്ഷോ നടത്തുന്നതിനാണ് പൊലീസില്‍നിന്ന് ബിജെപി അനുമതി തേടിയത്. 1998ൽ ബോംബ് സ്ഫോടനം നടന്ന ആർ.എസ്.പുരം ആണ് റോഡ്ഷോ സമാപനത്തിന് തീരുമാനിച്ചിരുന്നത്. സുരക്ഷാകാരണങ്ങളാലാണ് അനുമതി നല്‍കാത്തതെന്നാണ് പൊലീസ് വിശദീകരണം. അതോടൊപ്പം റോഡ്ഷോയ്ക്ക് അനുമതി തേടി ബിജെപി ഹൈക്കോടതിയെ സമീപിച്ചു.
കോയമ്പത്തൂരില്‍ നടത്താനിരുന്ന നരേന്ദ്ര മോദിയുടെ റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ച് പൊലീസ്
