കേരള സർവകലാശാല കലോൽസവത്തിലെ വിധികർത്താവിന്റെ ആത്മഹത്യയിൽ എസ്എഫ്ഐ കൊലപ്പെടുത്തി എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആരോപിച്ചു. വിധികർത്താക്കൾ ചിലർ ചില കോളേജുകളുമായി ബന്ധപ്പെട്ടതായി മനസ്സിലായി, തുടർന്ന് ലഭിച്ച വിവരങ്ങൾ വിജിലൻസിനെ അറിയിക്കുക മാത്രമാണ് യൂണിവേഴ്സിറ്റി ഭാരവാഹികൾ ചെയ്തത്. തുടർന്നാണ് അന്വേഷണമുണ്ടായത്. കോഴവാങ്ങി എന്ന് ഒരു മാധ്യമങ്ങളോടും എസ്എഫ്ഐ പറഞ്ഞില്ല. പൊലീസിനെ അറിയിക്കുക മാത്രമാണ് എസ്എഫ്ഐ ചെയ്തതെന്നും ആർഷോ പറഞ്ഞു.
വിഡി സതീശന്റെ ആരോപണത്തില്‍ മറുപടിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി
