സിദ്ധാര്‍ത്ഥിന്റെ ഹോസ്റ്റലില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. സിദ്ധാര്‍ത്ഥനെ ആക്രമിച്ച പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിൽ കേസിലെ മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായി എത്തിയാണ് തെളിവെടുപ്പ് നടത്തിയത്. സിദ്ധാര്‍ത്ഥനെ ആക്രമിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ്. ഈ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്റെ നടുത്തളത്തിലും വെച്ചാണ് സിദ്ധാര്ത്ഥൻ ക്രൂര മര്‍ദനത്തിനിരയായത്. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ മുഖ്യപ്രതിതന്നെയാണ്കാണിച്ചുകൊടുത്തത്.
സിദ്ധാര്‍ത്ഥിന്റെ ഹോസ്റ്റലില്‍ പൊലീസ് തെളിവെടുപ്പ് നടത്തി
