നിലപാട് മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞ സാഹചര്യത്തിൽ സ്കൂൾ സമയമാറ്റ വിഷയത്തിൽ ഇനി മതസംഘടനകൾ ചർച്ചകൾക്ക് പോയിട്ട് എന്ത് കാര്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. വിദ്യാഭ്യാസമന്ത്രി നിലപാട് വ്യക്തമാക്കിയത് തന്നെ ചർച്ചയിൽ തീരുമാനം ഉണ്ടാകില്ലെന്ന് വ്യക്തമായതായി പി എം എ സലാം പറഞ്ഞു.അതേസമയം ചർച്ചയിൽ പങ്കെടുക്കാനും ബദൽ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനും ആണ് സമസ്തയുടെ തീരുമാനം.ചർച്ചയുടെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. എങ്കിലും ചില പ്രധാന നിർദ്ദേശങ്ങൾ ചർച്ചയിൽ പങ്കെടുക്കുന്ന സമസ്ത നേതാക്കൾ സർക്കാർ മുമ്പാകെ അവതരിപ്പിക്കും.
വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിൽ അതൃപ്തി അറിയിച്ച് പിഎംഎ സലാം
