പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവർ അനൂപിനെ പൊലീസുകാർ മർദ്ദിച്ചെന്നു പരാതി. മെയ് 30 ന് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മടങ്ങുമ്പോഴായിരുന്നു മർദ്ദനം നടന്നത്. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാർ വണ്ടി എടുത്തു മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ട് ആക്രമിച്ചു. ജയൻ,ശരത് എന്നീ ഉദ്യോഗസ്ഥരാണ് ആക്രമിച്ചതെന്നും പരാതിയിൽ പറയുന്നു.
