നാലാംപാദത്തില്‍ വലിയ നഷ്ടം രേഖപ്പെടുത്തിയെങ്കിലും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരിവിലയില്‍ കുതിപ്പ് രേഖപ്പെടുത്തി. ഓഹരിവില ഇന്ന് രാവിലെ ഒരുഘട്ടത്തില്‍ അഞ്ചുശതമാനം വരെ കുതിച്ചു. നാലാംപാദത്തില്‍ 2,536 കോടി രൂപയുടെ നഷ്ടമാണ് ഇന്റര്‍ഗ്ലോബ് ഏവിയേഷന് നേരിടേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 3,067 കോടി രൂപയുടെ ലാഭം നേടിയിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധം മൂലം ഇന്‍ഡിഗോയ്ക്ക് കൂടുതല്‍ വരുമാനവും ലാഭവും നേടികൊടുക്കുന്ന ഗള്‍ഫ് റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ നാലാംപാദത്തില്‍ താറുമാറായിരുന്നു. എന്നിട്ടും വരുമാനം 22,438 കോടി രൂപയായി ഉയര്‍ത്താന്‍ സാധിച്ചു. മുന്‍ വര്‍ഷം 22,152 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ 3,073 കോടി രൂപ ലാഭത്തില്‍ നിന്ന് ഈ വര്‍ഷം 2,536 കോടി രൂപ നഷ്ടത്തിലേക്ക് കമ്പനി വീണെങ്കിലും അടിസ്ഥാന ഘടകങ്ങളെല്ലാം മികച്ച പ്രകടനം നടത്തിയതാണ് ഓഹരിവില ഉയര്‍ത്തിയത്.
നഷ്ടമെങ്കിലും ഓഹരിവിലയില്‍ കുതിച്ച് ഇന്‍ഡിഗോ
