രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തുന്ന ‘ഭാസ്‌കരഭരണം’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. അമ്മയും മകനും വീട്ടിലെ ജോലിക്കാരന്‍ വരെ അച്ഛനെ കൊല്ലാന്‍ പദ്ധതി ഇടുന്ന രസകരമായ സംഭവങ്ങളാണ് ടീസറില്‍. മലയാളത്തിലെ പുതിയൊരു ജോണര്‍ ഷിഫ്റ്റിംഗ് ആയിരിക്കും ഈ സിനിമ. സ്ഫടികം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരന്‍ തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെയാണ് സംവിധായക കുപ്പായം അണിയുന്നത്. ഇപ്പോഴിതാ മൂന്നാമത്തെ സംവിധാനസംരംഭവുമായി എത്തിയിരിക്കുകയാണ് രൂപേഷ്. ജൂണ്‍ 26 ന് ചിത്രം റിലീസ് ആകും. അച്ഛനെ നന്നാക്കുവാന്‍ ഇറങ്ങി തിരിച്ച ഒരു മകന്റെ കഥയാണ് ചിത്രം പറയുന്നത്. രൂപേഷ് പീതാംബരന്‍, സോണിക മീനാക്ഷി, അജയ് പവിത്രന്‍, മിഥുന്‍ എം ദാസ്, പാര്‍വ്വതി കളരിക്കല്‍, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രന്‍, ശരത് വിജയ്, ജിഷ്ണു മോഹന്‍ എന്നിവരാണ് അഭിനേതാക്കള്‍.
