സിഎഎക്കെതിരെ ഒരക്ഷരം മിണ്ടാത്ത രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി നിങ്ങൾക്ക് എങ്ങനെ സംഘപരിവാർ മനസ് വരുന്നുവെന്നും ജമ്മുകശ്മീർ പദവി റദ്ദു ചെയ്തപ്പോഴും യുഎപിഎയെ കൂടുതൽ കരിനിയമം ആക്കാൻ ബിജെപി ശ്രമിച്ചപ്പോൾ താങ്കൾ ബിജെപിക്കൊപ്പം നിന്നുവെന്നും താങ്കൾ ഒന്നും പറഞ്ഞില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എനിക്കെതിരെ പ്രസംഗിച്ചത് കൊണ്ട് കാര്യമില്ലെന്നും അർഹതപ്പെട്ട പണമാണ് കേരളത്തിന് ലഭിച്ചത്. കേരള വിരുദ്ധ സമീപനം സ്വീകരിച്ചവർക്കെതിരെ കടുത്ത വികാരം കേരളത്തിൽ ഉണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെ ചോദിച്ചിരുന്നു.
രാഹുൽ ഗാന്ധിക്ക് മറുപടിയുമായി പിണറായി വിജയൻ
