5 19

പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്ന് വ്യാപകമായി കൂടിവരികയാണ്. പലപ്പോഴും ആര്‍ത്തവ തകരാറെന്ന് നിസാരവല്‍ക്കരിക്കുന്ന പിസിഒഎസ്സിന്റെ ഗൗരവം കൂടുതല്‍ മനസ്സിലാക്കുന്നതിന് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന രോഗത്തിന്റെ പേര് ആഗോളതലത്തില്‍ പരിഷ്‌കരിച്ചു. ഇനി മുതല്‍ ഇത് ‘ പോളിഎന്‍ഡോക്രെയ്ന്‍ മെറ്റബോളിക്ക് ഒവേറിയന്‍ സിന്‍ഡ്രോം’എന്നാണ് അറിയപ്പെടുക. ഇതു സംബന്ധിച്ച് മോണാഷ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ദി ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും ഏകദേശം എട്ടില്‍ ഒരു സ്ത്രീക്ക് പിസിഒഎസ് ബാധിക്കുന്നു. ഇത് കൂടുതല്‍ ഗൗരവത്തോടെ കണക്കാക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചതിലാണ് പേരുമാറ്റത്തിനുള്ള നിര്‍ദേശം. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന പേര് കേള്‍ക്കുമ്പോള്‍ അണ്ഡാശയത്തിലെ സിസ്റ്റുകളെക്കുറിച്ചുള്ള ഒരു അവസ്ഥ മാത്രമാണെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. അണ്ഡാശയങ്ങള്‍ക്ക് അപ്പുറം പലവിധ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ആരോഗ്യപ്രശ്‌നം എന്നതു കൊണ്ടു കൂടിയാണ് ആ രീതിയില്‍ പേരു മാറ്റണമെന്ന വാദമുയര്‍ന്നത്. ആര്‍ത്തവ തകരാറുകള്‍ക്കൊപ്പം പ്രത്യുത്പാദനക്ഷമത, ശരീരഭാരം കൂടുക, ചര്‍മം, മാനസികാരോഗ്യം, രക്തത്തിലെ ഷുഗറിന്റെ അളവില്‍ വ്യതിയാനം, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയെ ബാധിക്കുന്ന ഒരു സങ്കീര്‍ണ്ണമായ ഹോര്‍മോണല്‍, മെറ്റബോളിക് ഡിസോര്‍ഡര്‍ ആണിതെന്നും ആ രീതിയില്‍ തന്നെ ഗൗരവകരമായി വിഷയത്തെ സമീപിക്കണമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *