Screenshot 2026 04 22 17 42 46 756 com.android.chrome edit

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സാമ്പിളുകളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പരിശോധനകൾക്ക് ശേഷം ദേവസ്വത്തിന് ആശ്വാസം നൽകുന്നതാണ് ഈ റിപ്പോർട്ട്.നിരോധിത സ്ഫോടക വസ്തുക്കളില്ലെന്ന് വ്യക്തമായെങ്കിലും, അനുവദിച്ചതിലും കൂടുതൽ അളവിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസ് തുടരും. മുതലമടയിലെ വെടിമരുന്ന് നിർമ്മാണശാലയിൽ നിന്ന് പിടിച്ചെടുത്ത അധിക സാമഗ്രികൾ ഉടൻ മാറ്റാനും അവ സുരക്ഷിതമായി നിർവീര്യമാക്കാനും അധികൃതർ നടപടി ആരംഭിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *