എം.ടി പറഞ്ഞത് കാലത്തിന്റെ ചുവരെഴുത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അത് ബധിരകര്ണങ്ങളില് പതിക്കരുതെന്നും, സര്ക്കാരിന് വേണ്ടി സ്തുതിഗീതം പാടുന്ന സാംസ്കാരിക പ്രവര്ത്തകര്ക്ക് എം.ടിയുടെ വാക്കുകള് വഴിവിളക്കാകണം. അധികാരം മനുഷ്യനെ ദുഷിപ്പിക്കുന്നു, അധികാരം അഹങ്കാരത്തിലേക്കും ധാഷ്ട്യത്തിലേക്കും പോകുന്നു, പ്രതിഷേധങ്ങളെ ഭയപ്പെടുന്നു, പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ ഹനിക്കുകയും അടിച്ചമര്ത്തുകയും ചെയ്യുന്നു, ഇതൊക്കെ കണ്ട് എം.ടിയെ പോലെ ഒരാള് പ്രതികരിച്ചതില് സന്തോഷമുണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി.
എം.ടി പറഞ്ഞത് കാലത്തിന്റെ ചുവരെഴുത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്
