സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്. 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിങ്ങെന്നാണ് വൈദ്യുതിമന്ത്രിയുടെ വാദം. കേന്ദ്രനിലയങ്ങളിൽ നിന്നുണ്ടായിരുന്ന 200 മെഗാവാട്ട് വാട്ടിന്‍റെ കുറവ് വൈകീട്ടോടെ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ഇബി ഔദ്യോഗികമായി ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചു. വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ അര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. പ്രകൃതിയാണ് പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി പറയുമ്പോൾ, ഉപഭോഗം കുറയ്ക്കാൻ കർശന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്
അത്യുഷ്ണത്തെ തുടർന്ന് കേരളത്തിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാണ്. ഗ്രിഡ് തകരാറിലാകാതിരിക്കാൻ, വൈകുന്നേരം 6 മുതൽ രാത്രി 12 വരെ 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് ബോർഡ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
വയനാട് ദുരന്തബാധിതർക്ക് സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങൾക്ക് താക്കോല്‍ കെമാറി. 178 കുടുംബങ്ങൾക്കാണ് ടൗണ്‍ഷിപ്പിൽ വീട് നല്‍കുന്നത്. അതില്‍ ഏഴ് കുടുംബങ്ങൾക്കാണ് ഇന്ന് താക്കോല്‍ കൈമാറിയത്. എന്നാല്‍ എല്ലാവരും ഒരുമിച്ച് മാത്രമേ താമസം ആരംഭിക്കുകയുള്ളൂ എന്ന് ദുരന്തബാധിതര്‍ പറഞ്ഞു.
കൊച്ചി നഗരത്തിലെ ഡി ജെ പാർട്ടികൾക്ക് കർശന നിയന്ത്രണങ്ങളുമായി പൊലീസ്. ഡി ജെ പാർട്ടികൾ കൃത്യം 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് കൊച്ചി സെൻട്രൽ സബ് ഡിവിഷൻ അറിയിച്ച്. ഇതിന് പുറമെ ബാറുകൾ രാത്രി 12 മണിക്ക് തന്നെ അടയ്ക്കണമെന്നും എ സി പി സെൻട്രൽ ഉത്തരവിട്ടു. പുലർച്ചെ വരെ നീളുന്ന കൊച്ചിയിലെ പാർട്ടികളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്.
തൃക്കരിപ്പൂരിലെ ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്. ചന്തേര പൊലീസ് ആണ് എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുള്ള മദനിയുടെ മൊഴിയെടുത്തത്. ചൈൽഡ് ലൈനോട് വിശദീകരിച്ചതുപോലെ അന്നു നടന്ന കാര്യം പൂർണമായും പൊലീസിനോടും വിശദീകരിച്ചുവെന്ന് റഹ്മത്തുള്ള പ്രതികരിച്ചു.
വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എംആര്‍എ ഹോട്ടലില്‍ നിന്നും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിന ജലം നഗരസഭയുടെ ഡ്രൈനേജിലേക്ക് ഒഴുക്കി വിട്ടതായി കണ്ടെത്തി. നഗരസഭ ആരോഗ്യ വിഭാഗം രാവിലെ നടത്തിയ പരിശോധനയിലാണ് ശുചിമുറി മാലിന്യം ഓടയിലേക്ക് തുറന്നു വിട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് അരലക്ഷം രൂപ പിഴ ചുമത്തുകയും സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു.
ശബരിമല യുവതി പ്രവേശന വിവാദത്തിൽ സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ. നിലവിലുള്ള ആചാരങ്ങളെ മാറ്റാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ലെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. ഈശ്വരവിശ്വാസി അല്ലാത്ത വ്യക്തി ദേവസ്വം മന്ത്രിയായി ശ്രീകോവിലിന് മുന്നിൽ നിന്ന് ആചാരങ്ങളെ പാലിക്കാത്തത് തടയണം എന്നാണ് വാദം. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ശബരിമലയിൽ സംരക്ഷിക്കപ്പെടണം എന്നും ബ്രാഹ്മണ ഫെഡറേഷൻ അഭിഭാഷകൻ എംആർ അഭിലാഷ് പറഞ്ഞു.
ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ ചെന്നിത്തലയുടെ പരസ്യം നൽകിയതിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി കെപിസിസി. ഡിസിസി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബുവിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കടുത്ത അച്ചടക്ക ലംഘനമാണ് നടന്നതെന്നും ഫീച്ചർ നൽകിയതിൽ വിശദീകരണം നൽകണമെന്നുമാണ് കെപിസിസി അറിയിച്ചിരിക്കുന്നത്
ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ രമേശ് ചെന്നിത്തലയെക്കുറിച്ച് ഫുൾ പേജ് ഫീച്ചർ നൽകിയതിന് ഡിസിസി ജനറൽ സെക്രട്ടറി പ്രിജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇത് പണം നൽകിയുള്ള ഫീച്ചർ അല്ലെന്നും പാർട്ടിക്ക് വിശദീകരണം നൽകുമെന്നും പ്രിജിൻ ബാബു പ്രതികരിച്ചു. ഫീച്ചർ വന്നതിൽ ചെന്നിത്തല തന്നെ വിളിച്ച് ബുദ്ധിമുട്ട് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ആദ്യകുർബാന പരിശീലനത്തിനിടെ രക്ഷിതാവിന്‍റെ സാന്നിധ്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പള്ളിയിൽ സംഘർഷം. ചേർത്തല നെടുമ്പ്രക്കാട് സെയ്ന്‍റ് തോമസ് പള്ളിയിലുണ്ടായ കയ്യാങ്കളിയിൽ പള്ളിവികാരിയുൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. ഇവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഇരുവിഭാഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കോഴിക്കോട് സ്ട്രോങ്ങ് റൂമിന്റെ ഭാഗമായ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ പരാതി പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി ഹൈക്കോടതി. മൂന്ന് ദിവസത്തിനകം യുഡിഎഫ് പരാതി പരിഗണിച്ചു തീരുമാനം എടുക്കണം എന്ന് ഹൈക്കോടതി നിർദേശിച്ചു. സ്ട്രോങ്ങ് റൂം വിവാദത്തിൽ റിട്ടേണിങ് ഓഫിസർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാർഥിയുമായ പ്രവീൺ കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലയ്ക്ക് കാരണം വസ്തു തർക്കവും സഹോദരന്റെ മാനസിക പീഡനവും കൊലപാതകത്തിന് പ്രകോപനമായി. ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും പ്രതി പോലീസിന് മൊഴി നൽകി. വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ പുറത്തു വരുമെന്നും ഇടുക്കി എസ്പി സാബു മാത്യു പറഞ്ഞു.
വയറുവേദനയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിന്‍റെ സ്‌കാൻ റിപ്പോർട്ടിൽ ഗുരുതരപിഴവ് കണ്ടെത്തിയ സംഭവം സുപ്രണ്ടും പൊലീസും അന്വേഷിക്കും. കഴക്കൂട്ടം നെഹ്റു ജങ്ഷൻ സ്വദേശി ഷിഹാസിന്‍റെ (24) പരിശോധനാവിവരങ്ങളിലാണ് സ്ത്രീയുടെ ഗർഭപാത്രത്തിന്‍റെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിലെ ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പൊലീസിനും ഷിഹാസ് പരാതി നൽകിയിരുന്നു.
മലപ്പുറം മൂത്തേടത്ത് യുവാവിനു പാമ്പുകടിയേറ്റു. ചെമ്മന്തിട്ട സ്വദേശി സനീഷിനാണ് പാമ്പുകടിയേറ്റത്. പശുവിന് പുല്ലരിയുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. സനീഷിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പില്‍ അബ്ദുളളയുടെയും ഹസ്‌നയുടെയും മകനായ മുഹമ്മദ് ഫാദില്‍ (14) നെയാണ് വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് നൽകി. ഇന്ന് വൈകിട്ട് ഡിജിപി യോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ഹർത്താലിൽ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി കൃഷ്ണകുമാർ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്.
കോൺഗ്രസ് സ്ത്രീ വിരുദ്ധ പാർട്ടിയാണെന്ന മട്ടിൽ ശശി തരൂർ സംസാരിച്ചെന്ന പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജുവിൻറെ പ്രസ്താവനയെ ചൊല്ലി തർക്കം. വനിത ബിൽ ചർച്ച ചെയ്യാനുള്ള പ്രത്യേക സിറ്റിംഗിനു ശേഷം പാർലമെൻറിൽ കണ്ടപ്പോൾ തരൂർ ഈയർത്ഥം വരുന്ന രീതിയിൽ സംസാരിച്ചു എന്നാണ് കിരൺ റിജിജു ഒരഭിമുഖത്തിൽ പറഞ്ഞത്. കിരൺ റിജിജുവിൻറെ വാദം തള്ളിയ തരൂർ താൻ ഒരു തരത്തിലും ഇങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് തിരിച്ചടിച്ചു.
ഏപ്രിൽ 29 ന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പാശ്വാസം അവസാനിച്ചു, ഇനി പണപ്പെരുപ്പത്തിന്‍റെ നാളുകളാണെന്നും ഇനി എല്ലാത്തിനും വിലകൂടുമെന്നും തന്‍റെ ഫേസ്ബുക്ക് പേജിൽ രാഹുല്‍ ഗാന്ധി കുറിച്ചു.
ജാമിയ മിലിയ സർവ്വകലാശാലയിൽ ആർഎസ്എസ് ശതാബ്‍ദി പരിപാടിക്ക് അനുമതി നൽകിയതിനെതിരെ എൻഎസ് യു, എസ് എഫ് ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തുന്നു. അനുമതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം കാരണം ക്യാമ്പസിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ കരസേനയുടെ കീഴിലുള്ള സ്പിയർ കോർപ്സിൻ്റെ നേതൃത്വത്തിൽ വിരമിച്ച സൈനികർക്കായി വിവിധ പരിപാടികൾ നടത്തി. അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ 1700 ഓളം വിരമിച്ച സൈനികരും അവരുടെ കുടുംബാഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. അരുണാചൽ പ്രദേശ് ഗവർണർ ലഫ്. ജനറൽ കെ ടി പട്നായിക് പരിപാടിയിൽ മുഖ്യാതിഥി ആയി. ബിഗ്രേഡിയർ ജോൺ ഫിലിപ്പ് പരിപാടിക്ക് നേതൃത്വം നൽകി. വിവിധ സേവനങ്ങളുടെ വിതരണവും കലാപരിപാടികളും നടന്നു.
മുംബൈയിൽ മെയ് 15 മുതൽ ജലവിതരണത്തിൽ 10 ശതമാനം കുറവുവരുത്താൻ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ തീരുമാനിച്ചു. എൽ നിനോ പ്രതിഭാസം മൂലം ഇത്തവണ മൺസൂൺ സാധാരണയേക്കാൾ കുറയുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനത്തിൻ്റെ പശ്ചാത്തലത്തിലാണ് ബിഎംസിയുടെ തീരുമാനം.
ഇന്ത്യൻ വ്യോമ സേനയ്ക്ക് കരുത്താകാൻ റഷ്യൻ മിസൈൽ എത്തുന്നു. നാലാമത്തെ എസ് 400 മിസൈൽ മെയ് ആദ്യത്തോടെ രാജ്യത്ത് എത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് മാസം ആദ്യം റഷ്യയിൽനിന്ന് മിസൈൽ ഇന്ത്യയിൽ എത്തിക്കുമെന്ന് റിപ്പോർട്ട്.
ഗുജറാത്തിലെ നഗരസഭകളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി വൻ വിജയം നേടി. പ്രധാന കോർപ്പറേഷനുകളായ അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിലും ഗ്രാമീണ മേഖലകളിലും വ്യക്തമായ ആധിപത്യം സ്ഥാപിച്ച ബിജെപി, കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും ബഹുദൂരം പിന്നിലാക്കി.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് 9400 ലധികം സാമൂഹമാധ്യമ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്‌സ്ആപ്പ്. ജനുവരി മുതലുള്ള കണക്കാണ് പുറത്ത് വന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് നിരോധിച്ചത്. സുപ്രീംകോടതിയിൽ വാട്ട്സാപ്പ് നൽകിയ കണക്ക് കേന്ദ്ര സർക്കാരാണ് അറിയിച്ചത്. അറ്റോണി ജനറൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.
ചെന്നൈയിലെ അതീവ സുരക്ഷയുള്ള ഇവിഎം കൗണ്ടിങ് സെന്‍ററിലെ കൺട്രോൾ റൂമിലിരുന്ന് നടൻ വിജയ്‍യുടെ റിലീസാകാത്ത ചിത്രം ‘ജനനായകൻ’ കണ്ട ടെക്നീഷ്യൻ അറസ്റ്റിലായി. സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ സുരക്ഷാ വീഴ്ചയെക്കുറിച്ചും സിനിമയുടെ വ്യാജപതിപ്പ് ലഭിച്ചതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒഡിഷയിലെ കിയോഞ്ജർ ജില്ലയിൽ, മരിച്ചുപോയ സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാൻ സഹോദരൻ അവരുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി. ബാങ്ക് അധികൃതർ അക്കൗണ്ട് ഉടമയെ നേരിട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള നിരാശയിലാണ് ഇയാൾ ഇത് ചെയ്തത്. ഒടുവിൽ പോലീസ് ഇടപെട്ട് പണം ലഭ്യമാക്കാൻ ആവശ്യമായ സഹായം നൽകാമെന്ന് ഉറപ്പുനൽകി.
ദില്ലിയിലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് അതിഷി മർലിന. സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപി ഇതുവരെ പാലിച്ചില്ലെന്നാണ് വിമർശനം. സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്ന ‘മോദിയുടെ ഗ്യാരണ്ടി’ ഒരുവർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ലെന്ന് അതിഷി ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
