ബ്രസീല്‍ സ്‌ക്വാഡില്‍ ഇടം ലഭിക്കാന്‍ സൂപ്പര്‍താരം നെയ്മറിന് രണ്ട് മാസത്തെ സാവകാശം അനുവദിച്ച് അധികാരികള്‍. നല്‍കിയ സമയത്തിനുള്ളില്‍ ഫിറ്റ്‌നസ് തെളിയിക്കാന്‍ ആണ് താരത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ നെയ്മര്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെയും തന്റെയും നിരീക്ഷണത്തിലാണെന്ന് ദേശീയ ടീം കോച്ച് കാര്‍ലോ ആഞ്ചലോട്ടി പറയുന്നു. മാച്ച് ഫിറ്റ്‌നസ് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ രണ്ട് മാസത്തോളം സമയമുണ്ടെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. പരിക്കിനെത്തുടര്‍ന്ന് ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്ന് നെയ്മര്‍ പുറത്തായിരുന്നു.
ബ്രസീല്‍ സ്‌ക്വാഡില്‍ ഇടം ലഭിക്കാന്‍ നെയ്മറിന് രണ്ട് മാസത്തെ സാവകാശം
