ആശീര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. ആഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തിലെ തികച്ചും സാധാരണ കുടുംബ പശ്ചാത്തലത്തിലൂടെയാണ് സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഈ ചിത്രത്തെ പ്രേഷകരിലേക്ക് എത്തിക്കുന്നത്. ഈ കുടുംബത്തിന്റെ പിന്നാമ്പുറങ്ങളില്‍ എന്തെങ്കിലും ഒളിപ്പിച്ചിരിക്കുന്നോ എന്നതാണ് പ്രേഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേഷ്, ജിബിന്‍ ഗോപിനാഥ്, ശിവദാസ് കണ്ണൂര്‍ ജയ്‌സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയന്‍ എന്നിവരും പ്രധാന താരങ്ങളാണ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
