രാജ്യത്ത് സ്‌കൂട്ടര്‍ വില്പനയില്‍ പുതിയ റെക്കോഡുകള്‍ സമ്മാനിച്ച് 2026ന്റെ ആദ്യ പകുതി. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 44,20,634 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍ 33,12,649 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ ആറുമാസങ്ങളില്‍ അഞ്ചിലും പ്രതിമാസ വില്‍പന 7 ലക്ഷം യൂണിറ്റുകള്‍ക്ക് മുകളിലായിരുന്നു. വിറ്റഴിക്കപ്പെട്ട ആകെ 1.14 കോടി ഇരുചക്ര വാഹനങ്ങളില്‍ 39 ശതമാനവും സ്‌കൂട്ടറുകളാണ്. ബൈക്കുകളുടെ വിപണി വിഹിതം 62 ശതമാനത്തില്‍ നിന്ന് 59 ശതമാനമായി കുറഞ്ഞു. 16.2 ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റഴിച്ച് 37% വിപണി വിഹിതം സ്വന്തമാക്കി ഹോണ്ടയാണ് മുന്നില്‍. രണ്ടാംസ്ഥാനത്തുള്ള ടിവിഎസ് മോട്ടോര്‍ 32 ശതമാനം വളര്‍ച്ചയോടെ 12.6 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു. 28 ശതമാനം വിപണി വിഹിതം സ്വന്തമാക്കി. സുസുക്കി (13 ശതമാനം), ഹീറോ മോട്ടോര്‍കോപ് (8 ശതമാനം), ബജാജ് ഓട്ടോ (5 ശതമാനം) കമ്പനികളാണ് തൊട്ടുപിന്നിലുള്ളത്.
