സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിടെ പേരിൽ പിണറായി വിജയന്റെ വീടിനു മുന്നിൽ പുതിയ ഫ്ലെക്സുകൾ. ഇതിലും വലിയ വേട്ടയാടാലുകൾ കണ്ടതാണ് എന്നാണ് ഫ്ലെക്‌സിലെ വാചകം. അതേസമയം പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം.വി. ജയരാജൻ അറിയിച്ചു. വീട്ടുകാർ ഇല്ലാത്തതിനാൽ എം.വി. ജയരാജനാണ് രേഖയിൽ ഒപ്പിട്ട് നൽകിയത്. നടന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ വേട്ടയെന്നും, ഇഡിയല്ല അതിനേക്കാൾ വലിയ ഡി വന്നാലും പേടിയില്ലെന്ന് മുഹമ്മദ് റിയാസും പ്രതികരിച്ചു.
പിണറായി വിജയന്റെ വീടിനു മുന്നിൽ പുതിയ ഫ്ലെക്സുകൾ
