ലോക സുരക്ഷയ്ക്ക് യുദ്ധമല്ല ചർച്ചയും നയതന്ത്രവും ആണ് ആവശ്യമെന്ന് ബ്രിക്സ് ഉച്ചകോടിയിൽ നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും മോദി പറഞ്ഞു. എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിന്ന് ഭീകരവാദത്തെയും, യുവാക്കളെ മതമൗലികവാദികളാക്കാനുള്ള നീക്കത്തെയും നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബ്രിക്സിലേക്ക് കൂടുതൽ രാജ്യങ്ങളെ കൊണ്ടു വരുന്നത് സമവായത്തിലൂടെയാകണമെന്നും മോദി നിർദ്ദേശിച്ചു
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി
