ജമ്മു കശ്മീർ ഇന്ത്യയുടെ ശിരസാണെന്നും, പ്രത്യേക പദവി റദ്ദാക്കിയ ശേഷം മികച്ച മാറ്റങ്ങൾ ജമ്മു കശ്മീരിലുണ്ടായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് പുതിയ ജമ്മു കശ്മീരാണെന്നും, വലിയ വികസന പ്രവർത്തനങ്ങൾ ജമ്മു കശ്മീരിൽ നടക്കുകയാണ്. ടൂറിസം രംഗത്തും ജമ്മു കശ്മീരിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. ജമ്മു കശ്മീരിലേക്ക് ആര് പോകുമെന്ന് ചോദിച്ചവരുണ്ട്, ഇന്ന് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോര്ഡ് വർദ്ധനവുണ്ടായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക പദവി റദ്ദാക്കിയ ശേഷം മികച്ച മാറ്റങ്ങൾ ജമ്മു കശ്മീരിലുണ്ടായെന്ന് നരേന്ദ്ര മോദി
