S6 yt cover

https://dailynewslive.in/ മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളും കെ.മുരളീധരന്റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് പത്മജയുടെ ബിജെപി പ്രവേശം. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടുവെന്നും വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പത്മജ വേണുഗോപാല്‍ പ്രതികരിച്ചു.

https://dailynewslive.in/ ഇത് ചതി. പാര്‍ട്ടിയെ ചതിച്ച പത്മജയോട് സഹോദരിയെന്ന നിലയില്‍ പോലും ഇനി ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് എന്നും നല്ല പരിഗണനയാണ് കൊടുത്തതെന്നും വര്‍ക്ക് അറ്റ് ഹോം ചെയ്യുന്നവര്‍ക്ക് ഇത്രയൊക്കെ കൊടുത്താല്‍ പോരേയെന്നും കെ മുരളീധരന്‍ പറഞ്ഞു. പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

https://dailynewslive.in/ കേരളത്തിലെ കോണ്‍ഗ്രസിന് ജീവന്‍ നല്‍കിയ നേതാവായ കെ കരുണാകരന്‍ എന്നും വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാട്ടം നടത്തിയ നേതാവാണെന്നും പത്മജക്ക്് എല്ലാ അവസരങ്ങളും പാര്‍ട്ടി നല്‍കിയിട്ടും ബിജെപി യില്‍ പോകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല. പാര്‍ട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും പത്മജ കോണ്‍ഗ്രസിനോട് ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ പോകുന്നത് ഇഡിയെ ഭയന്നാണെന്നും പദ്മജ ബിജെപിയില്‍ ചേരുന്നത് നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കരുണാകരന്റെ മകള്‍ ബിജെപിയില്‍ പോകുമെന്നു കരുതിയിരുന്നില്ലെന്നും പാര്‍ട്ടി വിടാനുള്ള കാരണം പോലും ഒരു സൃഷ്ടി ആണെന്നും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെബി മേത്തര്‍. സ്വന്തം പിതാവിനെ ഓര്‍ത്തിരുന്നെങ്കില്‍ പത്മജ വര്‍ഗീയ പാര്‍ട്ടിക്ക് ഒപ്പം പോകില്ലായിരുന്നുവെന്നും ലീഡറുടെ പാരമ്പര്യം മകള്‍ മനസിലാക്കണമായിരുന്നുവെന്നും ഇത്രയും അവസരങ്ങള്‍ കിട്ടിയ മറ്റൊരാള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

https://dailynewslive.in/ കോണ്‍ഗ്രസില്‍ നിന്ന് ആര് ബിജെപിയില്‍ പോകുന്നു എന്നതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകരുന്നു എന്നതാണ് പ്രധാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപിയിലേക്ക് ചേരാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും കേരളത്തിലും മടിയില്ല എന്ന നില വന്നാല്‍ എന്താണവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു

https://dailynewslive.in/ ആന്റണിയുടെ മകന് പോകാമെങ്കില്‍ എന്തുകൊണ്ട് കരുണാകരന്റെ മകള്‍ക്ക് പോയിക്കൂടാ എന്ന ചോദ്യവുമായി പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ.ബാലന്‍. കോണ്‍ഗ്രസിന്റെ ഉപ്പും ചോറും തിന്ന് സമ്പാദിക്കേണ്ടതുമൊക്കെ സമ്പാദിച്ചിട്ടും എങ്ങനെ ഈ എരപ്പത്തരം തോന്നുന്നു എന്നത് അത്ഭുതമെന്നും പാര്‍ട്ടിയെ വഞ്ചിക്കാന്‍ മനസ്സുതോന്നുന്നത് തനി ക്രിമിനല്‍ മൈന്‍ഡ് ആയതുകൊണ്ടാണെന്നും ബാലന്‍ പ്രതികരിച്ചു.

https://dailynewslive.in/ പത്മജയേയും സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരനേയും പരിഹസിച്ച് പി ജയരാജന്‍ ഫേസ്ബുക്കില്‍. പെങ്ങള്‍ പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകുമെന്നായിരുന്നു ജയരാജന്റെ പരിഹാസം.

*

class="selectable-text copyable-text nbipi2bn">തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ലോക്സഭ തെരഞ്ഞെടുപ്പോടെ കേരളത്തിലും കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകുമെന്നും ഇനി സിപിഎമ്മിനെ നേരിടാന്‍ ബിജെപി മാത്രമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണെന്നും കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് വരാനുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

https://dailynewslive.in/ ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്‌കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ദിവസത്തില്‍ 50 ഡ്രൈവിംഗ് ടെസ്റ്റ് മാത്രം നടത്തിയാല്‍ മതിയെന്ന മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതിഷേധം. അതേസമയം മെയ് 1 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കണമെന്നത് തന്റെ നിര്‍ദേശം മാത്രമായിരുന്നുവെന്നും ഉത്തരവല്ലായിരുന്നുവെന്നും വ്യക്തമാക്കിയ മന്ത്രി ഗണേഷ്‌കുമാര്‍ അത് ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രശ്നമാക്കി മാറ്റിയെന്ന് മാധ്യമങ്ങള്‍ക്കും വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്നും പറഞ്ഞു. ആ ഉദ്യോഗസ്ഥരെയെല്ലാം കണ്ടെത്തുമെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കോട്ടയം അടിച്ചിറയില്‍ ഇതര സംസ്ഥാനക്കാരായ സ്ത്രീയും അഞ്ച് വയസ് പ്രായമുള്ള കുഞ്ഞും ട്രെയിന്‍ ഇടിച്ച് മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയില്‍വേ മേല്‍ പാലത്തിന് സമീപത്ത് രാവിലെ 10.45 ഓടെയായിരുന്നു സംഭവം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

https://dailynewslive.in/ തൃശൂര്‍ അടാട്ട് ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടശേരി വീട്ടില്‍ സുമേഷ്, ഭാര്യ സംഗീത, മകന്‍ ഹരിന്‍ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

https://dailynewslive.in/ വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാള്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാസങ്ങള്‍ക്കൊടുവില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശി സോണ ഭവന്‍ പ്രഭാകരന്‍-എം.ശൈലജ ദമ്പതികളുടെ മകള്‍ പി.എസ്. സോന ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീരണക്കാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ സോന ശാരീരിക-മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

https://dailynewslive.in/ ജമ്മു കശ്മീര്‍ ഇന്ത്യയുടെ ശിരസാണെന്നും 370-ാം അനുഛേദത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജമ്മു കശ്മീരിലെ ജനങ്ങളെ പറ്റിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജമ്മു കശ്മീരില്‍ മികച്ച മാറ്റങ്ങളുണ്ടായി എന്നും കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ. നാലുശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. ഡി.എ. നാലു ശതമാനം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓണ്‍ എക്കണോമിക് അഫയേഴ്‌സ് അംഗീകരിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍ക്യാഷ് ചെയ്ത ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 15 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം മാര്‍ച്ച് 13 നകം എസ്ബിഐ നല്‍കുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിഷ്‌കര്ഷിച്ചിരുന്നു. അതേസമയം വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സമയപരിധി നീട്ടണമെന്ന് എസ്ബിഐ മാര്‍ച്ച് 4 ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹര്‍ജി ഇതുവരെ സുപ്രീം കോടതി പരിഗണിച്ചിട്ടില്ല.

https://dailynewslive.in/ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തില്‍ പ്രവേശിക്കും. സംസ്ഥാനത്ത് നാലു ദിവസം കൊണ്ട് 400-ലധികം കിലോമീറ്റര്‍ രാഹുല്‍ ഗാന്ധി പര്യടനം നടത്തും. രാജസ്ഥാനിലെ പൊതു സമ്മേളനത്തിന് ശേഷം ഉച്ചയോടെ ഗുജറാത്തിലെ ദഹോഡിലാണ് ജാഥ പ്രവേശിക്കുന്നത്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് ആംആദ്മി ഗുജറാത്ത് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

https://dailynewslive.in/ ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ച് മൂന്ന് കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. നാല് കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

https://dailynewslive.in/ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശിലെ 13,000ത്തോളം മദ്റസകള്‍ അടച്ചുപൂട്ടണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇത്രയും മദ്റസകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് വ്യക്തമല്ലെന്നും സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 218 ന് പുറത്തായി. 5 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും നാലു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനുമാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഇന്ത്യക്ക് വേണ്ടി മലയാളിയായ ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ ഇന്നത്തെ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു

https://dailynewslive.in/ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ സ്വര്‍ണം. അന്താരാഷ്ട്ര സ്വര്‍ണവില 2149 യുഎസ് ഡോളര്‍ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. ഇന്ന് ഒരു പവന് 320 രൂപയാണ് വര്‍ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 40 രൂപ ഉയര്‍ന്നു. വിപണി വില 6010 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4990 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. വിപണി വില 79 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. 48,080 രൂപയാണ് ഇന്നൊരു പവന്‍ വില. ഇത് ആഭരണത്തിന്റെ വിലയല്ല. ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്ക്ക് പുറമേ മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും നല്‍കണം. ഇന്നത്തെ വില പ്രകാരം 52,000 രൂപ കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം കൈയില്‍ കിട്ടൂ. ഇപ്പോള്‍ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ തലവന്‍ ജെറോം പവലിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സ്വര്‍ണവിലക്കുതിപ്പിന് വളമായത്. അടിസ്ഥാന പലിശനിരക്ക് ധൃതിപിടിച്ച് കുറയ്ക്കില്ലെന്നാണ് അദ്ദേഹം ഇന്നലെ അമേരിക്കന്‍ നിയമനിര്‍മ്മാണസഭയില്‍ പറഞ്ഞത്. ഇതോടെ അമേരിക്കന്‍ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ യീല്‍ഡും കുറഞ്ഞു. ഇത് സ്വര്‍ണത്തിലേക്ക് പണമൊഴുക്ക് വര്‍ധിപ്പിക്കുകയും അതുവഴി വിലയും കൂടുകയുമായിരുന്നു. കഴിഞ്ഞവാരം ഔണ്‍സിന് 2,030 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നുള്ളത് 2,158 ഡോളറില്‍. ഇന്നുമാത്രം 30 ഡോളറിലധികം ഉയര്‍ന്നു.

https://dailynewslive.in/ ഇന്ത്യയില്‍ ആദ്യത്തെ ഡാറ്റ സെന്ററിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മെറ്റ. ഇന്ത്യയില്‍ ഷോര്‍ട്ട് വിഡിയോകളായ റീല്‍സിനുള്ള ജനപ്രീതി കൂടി തിരിച്ചറിഞ്ഞാണ് മെറ്റയുടെ നീക്കം. മണികണ്‍ട്രോളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ട പഠനം 2024ന്റെ ആദ്യപാദത്തില്‍ മെറ്റ നടത്തുമെന്നാണ് സൂചന. 10 മുതല്‍ 20 വരെ മെഗാവാട്ട് ശേഷിയുടെ ചെറു ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകളാണ് ഫേസ്ബുക്ക് പരിശോധിക്കുന്നത്. എത്ര തുക ഇതിനായി ഫേസ്ബുക്ക് മുടക്കുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇന്ത്യയില്‍ ടയര്‍ 4 ഡാറ്റ സെന്റര്‍ നിര്‍മിക്കുന്നതിന് വേണ്ടി വരുന്ന ചെലവ് 50 മുതല്‍ 60 കോടി രൂപ വരെയാണ്. ഇതനുസരിച്ച് പുതിയ പദ്ധതിക്കായി ഇന്ത്യയില്‍ 500 മുതല്‍ 1200 കോടി വരെ മെറ്റ നിക്ഷേപിക്കുമെന്നാണ് വിവരം.ഇന്ത്യയിലെ റീല്‍സ് തരംഗമാണ് ഡാറ്റ സെന്റര്‍ തുടങ്ങാന്‍ മെറ്റയെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. 2020 ജൂലൈയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യയില്‍ റീല്‍സ് കൊണ്ട് വന്നത്. ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് നിരോധനത്തോടെ ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് കാണുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചിരുന്നു.

https://dailynewslive.in/ കമല്‍ ഹാസന്‍-മണിരത്‌നം കോമ്പോയില്‍ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ ചിത്രത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറി. മറ്റ് സിനിമകളുടെ തിരക്കില്‍ ആയതിനാലാണ് ദുല്‍ഖര്‍ പിന്മാറിയത് എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു കമല്‍ ഹാസന്റെ 234-ാം ചിത്രമായി തഗ് ലൈഫ് പ്രഖ്യാപിച്ചത്. പിന്നാലെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ദുല്‍ഖറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നിലവില്‍ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്‌കര്‍’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ഭാഗമാകും. അതേസമയം, ദുല്‍ഖര്‍ പിന്മാറിയെങ്കിലും മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജയം രവി, തൃഷ, അഭിരാമി, ഗൗതം കാര്‍ത്തിക്, നാസര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിക്കുന്നത്.

https://dailynewslive.in/ തെന്നിന്ത്യയില്‍ തരംഗമായ ‘എന്‍ജോയ് എന്‍ജാമി’ പാട്ടിന്റെ പേരില്‍ വീണ്ടും വിവാദം. സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്റെ ചില വെളിപ്പെടുത്തലുകളാണ് വിവാദത്തിനടിസ്ഥാനം. പാട്ടിലൂടെ ലഭിച്ച മുഴുവന്‍ തുകയും എ.ആര്‍.റഹ്‌മാന്റെ മാജ എന്ന മ്യൂസിക് പ്ലാറ്റ്ഫോം ആണ് കൈവശപ്പെടുത്തിയതെന്നും തനിക്കും ഗായകരായ അറിവ്, ധീ എന്നിവര്‍ക്കും ഒരു രൂപ പോലും പ്രതിഫലം നല്‍കിയിട്ടില്ലെന്നും സന്തോഷ് നാരായണന്‍ വെളിപ്പെടുത്തി. ‘എന്‍ജോയ് എന്‍ജാമി’ പുറത്തിറങ്ങി 3 വര്‍ഷം പിന്നിടുന്ന വേളയില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു സന്തോഷ് നാരായണന്റെ തുറന്നുപറച്ചില്‍. നാമമാത്രമായ തുകയ്ക്ക് പാട്ടുകള്‍ വില്‍പന നടത്താതെ, പാട്ടുകളുടെ പൂര്‍ണമായ അവകാശം അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ക്കു നല്‍കുകയും പാട്ടിലൂടെ കിട്ടുന്ന വരുമാനം അവരുമായി പങ്കിടുകയും ചെയ്യുന്ന രീതിയിലാണ് മാജയുടെ പ്രവര്‍ത്തനം. ഇതിന്‍പ്രകാരം എന്‍ജോയ് എന്‍ജാമിയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് മാജ പ്രതിഫലം നല്‍കിയില്ലെന്നാണ് ആരോപണം. എ.ആര്‍.റഹ്‌മാനെ ഉന്നം വച്ചാണ് ‘ലോകപ്രശസ്ത കലാകാരന്‍’ എന്ന് സന്തോഷ് നാരായണ്‍ എടുത്തുപറഞ്ഞതെന്നാണു സമൂഹമാധ്യലോകത്തിന്റെ അനുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.

https://dailynewslive.in/ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ സിഎന്‍ജി ബൈക്ക് ഇറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകത്ത് ആദ്യമായാണ് ഒരു കമ്പനി സിഎന്‍ജി ബൈക്ക് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനി ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അടുത്ത പാദത്തില്‍ തന്നെ ബൈക്ക് പുറത്തിറക്കാനാണ് കമ്പനിയുടെ ആലോചന. ചെലവും മലിനീകരണവും കുറയ്ക്കാന്‍ ഇത് സഹായകമാകും. പരീക്ഷണ ഘട്ടത്തില്‍ തന്നെ ചെലവ് 50 മുതല്‍ 65 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. മലിനീകരണവും ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ സിഎന്‍ജി മോട്ടോര്‍സൈക്കിളിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല. 100നും 160നും ഇടയില്‍ സിസിയുള്ള ബൈക്ക് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 125 പ്ലസ് സിസി സെഗ്മെന്റില്‍ ബജാജ് മോട്ടോര്‍സൈക്കിളുമായി ബന്ധപ്പെട്ട് വലിയ വില്‍പ്പനയാണ് നടന്നുവരുന്നത്. സിഎന്‍ജി മോട്ടോര്‍സൈക്കിളും ഈ സെഗ്മെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഇതിന് പുറമേ പള്‍സറിന്റെ വലിയ മോഡല്‍ അവതരിപ്പിക്കാനും ബജാജ് ഓട്ടോയ്ക്ക് പരിപാടിയുണ്ട്. 400 സിസിയുള്ള ബൈക്ക് അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഏപ്രിലില്‍ പള്‍സര്‍ 400 അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ആകാശത്തിനും ഭൂമിക്കുമിടയില്‍ ആരോ വലിച്ചികെട്ടിയ ഒറ്റക്കമ്പിയിലൂടെ ജീവിതത്തിനും മരണത്തിനിടയിലെന്നപോലെ സാഹസികമായി സൈക്കിള്‍ ചവിട്ടിയ ജോസ് എന്ന യാത്രികനെയും അവനെ സൃഷ്ടിച്ച ലിറ്റില്‍ ബോസ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്റെ കഥ. ‘നിശ്ശബ്ദ സഹയാത്രികന്‍’. കെ ടി ബാബുരാജ്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 142 രൂപ.

https://dailynewslive.in/ ശിരോചര്‍മ്മത്തെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ‘സ്‌കാല്‍പ് സോറിയാസിസ്’. ഈ രോഗത്തെ പലപ്പോഴും താരനാണെന്ന് തെറ്റിദ്ധരിക്കുകയും മുടിയില്‍ താരനുള്ള ചികിത്സ നടത്തുകയും ചെയ്യാറുണ്ട്. ശിരോചര്‍മ്മം വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു വരുന്നതാണ് താരന്‍. ഇത് താല്‍ക്കാലികമാണ്. എന്നാല്‍ സോറിയാസിസ് ഒരു ദീര്‍ഘകാല രോഗമാണ്. ശിരോചര്‍മ്മത്തില്‍ വരുന്ന ചൊറിച്ചിലുള്ള പൊറ്റകളാണ് ഇതിന്റെ മുഖ്യലക്ഷണം. ചര്‍മ്മത്തിന്റെ നിറം അനുസരിച്ച് ഈ പൊറ്റകള്‍ പിങ്കോ, ചുവപ്പോ, വയലറ്റോ, തവിട്ടോ, വെള്ളയോ നിറത്തില്‍ തലയില്‍ പ്രത്യക്ഷപ്പെടാം. താരന്‍, വരണ്ട ചര്‍മ്മം, ഇടയ്ക്കിടെയുള്ള രക്തസ്രാവം, താത്ക്കാലികമായ മുടി കൊഴിച്ചില്‍ എന്നിവരും സ്‌കാല്‍പ് സോറിയായിസിന്റെ ലക്ഷണങ്ങളാണ്. സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്കാണ് സ്‌കാല്‍പ് സോറിയാസിസ് വരാന്‍ സാധ്യത കൂടുതല്‍. ഇന്ത്യയില്‍ 0.44 മുതല്‍ 2.8 ശതമാനം ആളുകളെ സ്‌കാല്‍പ് സോറിയാസിസ് ബാധിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗപ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുമ്പോള്‍ പുതിയ ചര്‍മ്മ കോശങ്ങള്‍ വളരെ വേഗത്തില്‍ വളരാന്‍ കാരണമാകും. സാധാരണയായി 28 മുതല്‍ 30 ദിവസമെടുത്താണ് പുതിയ ചര്‍മ്മകോശങ്ങള്‍ വളരുന്നത്. എന്നാല്‍ സോറിയാസിസ് രോഗികളില്‍ പുതിയ ചര്‍മ്മ കോശങ്ങള്‍ മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ വളരുകയും പഴയതിന് പകരം പുതിയ കോശങ്ങള്‍ അടിഞ്ഞു കൂടി ചര്‍മ്മത്തിന് കട്ടിയുള്ള പാടുകളാവുകയും ചെയ്യുന്നു. സ്‌കാല്‍ സോറിയാസിസ് പരാമ്പര്യമായി വരാന്‍ സാധ്യതയുള്ള ഒരു രോഗമാണ്. കൂടാതെ സൂര്യതാപം, മരുന്നുകളുടെ പര്‍ശ്വഫലം, മാനസിക സമ്മര്‍ദ്ദം, കോശജ്വലനം തുടങ്ങിയവ കാരണവും സോറിയാസിസ് ഉണ്ടാവാം. എന്നാല്‍ സ്‌കാപ് സോറിയാസിസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് തൊക്കിലൂടെ പകരില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ആന്റി ഇന്‍ഫ്‌ലനേറ്ററി ഭക്ഷണങ്ങള്‍ സ്‌കാല്‍പ് സോറിയാസിസ് പരിമിതപ്പെടുത്താന്‍ സഹായിക്കും. ചീര പോലുള്ള ഇലക്കറികള്‍, ഒലീവ് ഓയില്‍, അയല, മത്തി പോലുള്ള എണ്ണമയമുള്ള മത്സ്യങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. മദ്യം, പാല്‍ ഉത്പന്നങ്ങള്‍, മുട്ട, ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങള്‍. ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങള്‍. കുരുമുളക്, ഉരളക്കിഴങ്ങ്, തക്കളി തുടങ്ങിയവ കഴിക്കുന്നത് സോറിയാസിസ് കൂടാന്‍ കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.78, പൗണ്ട് – 105.46, യൂറോ – 90.17, സ്വിസ് ഫ്രാങ്ക് – 93.95, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.58, ബഹറിന്‍ ദിനാര്‍ – 219.65, കുവൈത്ത് ദിനാര്‍ -269.32, ഒമാനി റിയാല്‍ – 215.05, സൗദി റിയാല്‍ – 22.07, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.74, കനേഡിയന്‍ ഡോളര്‍ – 61.28.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *