സ്ലോട്ട് കിട്ടിയവര്‍ക്കെല്ലാം ടെസ്റ്റ് നടത്താമെന്നും ഒരുദിവസം ഒരുകേന്ദ്രത്തില്‍ 50 പേര്‍ക്കുമാത്രം ഡ്രൈവിങ് ടെസ്റ്റെന്ന നിര്‍ദേശം പിന്‍വലിച്ചെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര്. ഇന്നുരാവിലെ മുതല്‍ ടെസ്റ്റ് നിയന്ത്രണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സ്ലോട്ട് ലഭിച്ച എല്ലാവര്ക്കും ടെസ്റ്റിന് അനുമതി നല്‍കണമെന്ന് ടെസ്റ്റിനെത്തിയവരും ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാരും ആവശ്യപ്പെട്ടു. എന്നാല്‍ 50 പേര്‍ക്കു മാത്രമെ അനുമതി നല്‍കൂവെന്ന നിലപാടിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. തുടര്‍ന്ന് പലയിടത്തും വലിയ പ്രതിഷേധമുണ്ടായി.
50 പേര്‍ക്കുമാത്രം ഡ്രൈവിങ് ടെസ്റ്റെന്ന നിര്‍ദേശം പിന്‍വലിച്ച് ഗതാഗത മന്ത്രി
