ഒന്നര വർഷമായി തനിക്ക് ആരോഗ്യപ്രശ്നമുണ്ടായിരുന്നു എന്ന കാര്യം മുരളിക്ക് അറിയാം എന്നിട്ടും വര്‍ക് ഫ്രം ഹോം ആയിരുന്നെന്ന കെ.മുരളീധരന്റെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് പത്മജ വേണുഗോപാല്‍. അപമാനം സഹിക്കാനാവാതെയാണ് ലീഡർ സി.പി.എമ്മുമായി സഹകരിക്കേണ്ടിവന്നത്. മുരളി എത്ര പാർട്ടി മാറി വന്നയാളാണ്, പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പലരും ഫോൺ പോലും എടുത്തില്ലെന്നും. ഇപ്പോൾ നേതാക്കളെല്ലാം ഫോൺ വിളിക്കുകയാണ്. വി.ഡി.സതീശനും രമേശ് ചെന്നത്തലയും ഒഴികെ എല്ലാവരും വിളിക്കുന്നെന്നും പത്മജ പറഞ്ഞു. ബി.ജെ.പിയിലേക്ക് പോകുന്നത് ഉപാധികളില്ലാതെയെന്നും പത്മജ കൂട്ടിച്ചേർത്തു.
കെ.മുരളീധരന്റെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് പത്മജ വേണുഗോപാൽ
