എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി. 72 കേസുകളും രജിസ്റ്റർ ചെയ്തു. പുലർച്ചെ നാല് മുതൽ രാവിലെ 10 മണി വരെയാണ് പരിശോധന നടത്തിയത്. നികുതി വെട്ടിപ്പിന് പുറമെ ഹോൺ, നമ്പർ പ്ലേറ്റ്, അനധികൃത ചരക്ക് കൈമാറ്റം തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി.
കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ പരിശോധന
