യൂത്ത് കോണ്ഗ്രസ് വ്യാജ ഐഡി കേസ് ഗൗരവമുള്ള സംഭവമാണെന്നും പാർലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള റിഹേഴ്സൽ ആണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തിൽ വലിയ പരാതിയാണ് ഉയർന്നു വന്നത്. പാർലമെന്ററി തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഇത് പുറത്തു വരുന്നതെന്നതും ഗൗരവകരമാണ്. കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ അറിവോട് കൂടിയാണ് തട്ടിപ്പ് നടന്നത്.എങ്ങനെ സർക്കാരിനെ അവഹേളിക്കാം എന്നു ഗവേഷണം നടക്കുകയാണ്. മുഖ്യമന്ത്രിയെ ഉൾപ്പടെ നിരന്തരം വേട്ടയാടുന്നതാണ് പ്രതിപക്ഷത്തിന്റെ രീതി. തദ്ദേശ സ്ഥാപനങ്ങൾ പണം നൽകുന്നതിൽ കക്ഷി രാഷ്ട്രീയം കാണേണ്ടതില്ല. പ്രാദേശിക സർക്കാരുകളാണ് തദ്ദേശ സ്ഥാപനങ്ങൾ. സർക്കാരിന്റെ പ്രവർത്തനത്തിൽ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് വ്യാജ ഐഡി കേസ് ഗൗരവമുള്ള സംഭവമാണെന്ന് എം.വി. ഗോവിന്ദൻ
