ഗവർണറെ ഉപയോഗിച്ച് കേന്ദ്രം കേരളത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. പ്രധാനമന്ത്രി കേരളം സന്ദർശിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതം ബാധിച്ച വയനാടിന് വേണ്ടി ഒരു സഹായവും നൽകിയില്ല. കേരളം കേന്ദ്രത്തെ പൂർണമായും അവഗണിക്കുകയാണെന്നും കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കേരളത്തോടുളള അവഗണനക്കെതിരെ ജനകീയ മുന്നേറ്റം ഉയർത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഗവർണർ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും ഒരു തരം ഗർജനമാണ് ഇപ്പോൾ നടക്കുന്നത്. ഭയപ്പെടുത്തുകയൊന്നും വേണ്ടെന്നും ഇതിനെക്കാൾ വലിയ ഭയപ്പെടുത്തൽ കേരളം മുൻപും കണ്ടിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. കൂടാതെ എഡിജിപി എം ആർ അജിത് കുമാറിന്റെ സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിക്കില്ല. ആർഎസ്എസ് കൂടിക്കാഴ്ചയിൽ അടക്കം അന്വേഷണം ഇപ്പോഴും നടക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു .
കേന്ദ്രത്തിന് കേരളത്തോട് അവഗണനയെന്ന് എം വി ഗോവിന്ദൻ
