നിയമസഭയിൽ മാത്യു കുഴൽനാടൻ എം എൽ എ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡി വൈ എഫ് ഐ. കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്പനെയും പരാമർശിച്ചുകൊണ്ട് രക്തസാക്ഷി കവിതയിലെ വരികൾ മാത്യു കുഴൽനാടൻ സഭയിൽആലപിച്ചിരുന്നു. എന്നാൽ കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണെന്നും മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നുമാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. ചരിത്രബോധമില്ലാത്തവരെയും വാർത്തകളിൽ നിറയാൻ വേണ്ടി മാത്രം ദുർഗന്ധമുള്ള വാക്കുകൾ പുലമ്പുന്നവരെയും പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം മുന്നോട്ട് വരണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
മാത്യു കുഴൽനാടന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഡി വൈ എഫ് ഐ
