കേരളത്തെ കുറിച്ച് ഉത്കണ്ഠയില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ എന്നും സർവെ വ്യക്തമാക്കുന്നുവെന്ന് എം വി ഗോവിന്ദൻ. സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്നും, എൽഡിഎഫിന് നല്ല സാധ്യത ഉറപ്പിക്കുന്ന സർവെ ഫലമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഒരു ആശങ്കയും ഇല്ല, ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. 14 സീറ്റ് വരെ ബിജെപിക്ക് പ്രവചിക്കുന്ന സർവെകളുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് വിവര ശേഖരണമെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ
